കേരളം

kerala

ETV Bharat / state

കൊവിഡ് ബാധിതനായ എം.വി ജയരാജന്‍റെ നില അതീവ ഗുരുതരം - കണ്ണൂർ

കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് ആരോഗ്യ നില വഷളായത്.

എംവി ജയരാജന്‍റെ നില അതീവ ഗുരുതരം  MV JAYARAJAN  my jayarajan latest news  cpm leader mv jayarajan health is in critical stage  എംവി ജയരാജന്‍  കണ്ണൂർ  സിപിഎം നേതാവ് എം വി ജയരാജന്‍
കൊവിഡ് ബാധിതനായ എം വി ജയരാജന്‍റെ നില അതീവ ഗുരുതരം

By

Published : Jan 25, 2021, 1:55 PM IST

കണ്ണൂർ: കൊവിഡ് ബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നില അതീവ ഗുരുതരം. പ്രമേഹ രോഗിയായ ജയരാജന് കടുത്ത ന്യുമോണിയയും പിടിപെട്ടതോടെയാണ് ആരോഗ്യനില വഷളായത്. പരിയാരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം .

മന്ത്രി കെ കെ ശൈലജ ആശുപത്രിയിലെത്തി ഡോക്‌ടർമാരെ കണ്ടു. മന്ത്രി ഇ പി ജയരാജനും പരിയാരം മെഡിക്കൽ കോളജിൽ എത്തി. തിരുവനന്തപുരത്തു നിന്നും വിദഗ്‌ധ ഡോക്‌ടർമാർ മൂന്ന് മണിയോടെ കണ്ണൂരിലെത്തും. ഒരാഴ്‌ച മുമ്പാണ് എം.വി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details