കേരളം

kerala

ETV Bharat / state

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: മുൻ സിപിഎം നേതാവ് അറസ്റ്റില്‍

പെന്‍ഷന്‍ വിതരണത്തിനായി ബാങ്ക് ഏല്‍പ്പിച്ച ആറ് ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നൽകാതെ വഞ്ചിച്ചെന്നാണ് കേസ്

മുൻ സിപിഎം നേതാവ് കെ കെ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

By

Published : Jun 30, 2019, 1:46 PM IST

കണ്ണൂർ: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയെന്ന കേസില്‍ സിപിഎം നേതാവായിരുന്ന കെ കെ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെന്‍ഷന്‍ വിതരണത്തിനായി ബാങ്ക് ഏല്‍പ്പിച്ച ആറ് ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. സംഭവത്തിൽ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

സിപിഎം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ചിറക്കര ആലക്കാടന്‍ ഹൗസില്‍ കെ കെ ബിജുനെയാണ് ശനിയാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ ദിന നിക്ഷേപ പിരിവുകാരനാണ് ബിജു. പെന്‍ഷന്‍ വിതരണത്തിനായി ബാങ്ക് ഏല്‍പ്പിച്ച ആറ് ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ ബാങ്കിനെയും സര്‍ക്കാരിനെയും വഞ്ചിച്ചെന്നാണ് കേസ്. പെന്‍ഷന്‍ തുക ലഭിച്ചില്ലെന്ന് കാണിച്ച് ഒരാള്‍ ബാങ്കിനെ സമീപിച്ചതിനെ തുടര്‍ന്ന് ബാങ്ക് മനേജര്‍ തലശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാർട്ടി തലത്തിൽ ബിജുവിനെതിരെ അന്വേഷണം നടത്തുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയിൽ നിന്ന് ബിജുവിനെ പുറത്താക്കിയിരുന്നു.

ABOUT THE AUTHOR

...view details