കണ്ണൂർ: കേന്ദ്ര കമ്മറ്റിയെ വിമർശിക്കാനൊരുങ്ങി സിപിഎം കേരള ഘടകം. പാർട്ടി കോൺഗ്രസിൽ സംഘടന റിപ്പോർട്ടിൻമേലുള്ള ചർച്ചയിലാണ് കേന്ദ്ര കമ്മറ്റിയെ സിപിഎം കേരള ഘടകം വിമർശിക്കാനൊരുങ്ങുന്നത്. വാർത്താ സമ്മേളനത്തിലും പ്രസ്‌താവനയ്ക്കും അപ്പുറം നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നും വിമർശിക്കാനാണ് പാര്‍ട്ടി തീരുമാനം.
പല സംസ്ഥാനങ്ങളിലും സിപിഎമ്മിന് ഭരണം നഷ്‌ടമായി. ഇതിന്‍റെ പശ്ചാത്തലം പഠിക്കാനോ അത് തിരുത്താനോ നേതൃത്വം തയ്യാറാവുന്നില്ല. കേരള ഘടകം ശക്തമായതിനാൽ മാത്രമാണ് ഇത്തവണയും ഭരണം നിലനിർത്തിയത്.