കണ്ണൂര്‍:കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആശുപത്രി വിട്ടു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വീട്ടിലേക്ക് മടങ്ങിയാലും ഒരു മാസം നിരീക്ഷണത്തിൽ തുടരും. കൊവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാൻ സമയം വേണ്ടി വരുമെന്നതിനാൽ ഐസൊലേഷൻ തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
കൊവിഡ് മുക്തനായ എം.വി ജയരാജൻ ആശുപത്രി വിട്ടു - MV Jayarajan covid
വീട്ടിലേക്ക് മടങ്ങിയാലും ഒരു മാസം നിരീക്ഷണത്തിൽ തുടരാൻ നിർദേശം
![കൊവിഡ് മുക്തനായ എം.വി ജയരാജൻ ആശുപത്രി വിട്ടു കൊവിഡ് മുക്തനായ എം.വി ജയരാജൻ ആശുപത്രി വിട്ടു എം.വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആശുപത്രി വിട്ടു എം.വി ജയരാജൻ കൊവിഡ് cpm Kannur Secretary cpm Kannur Secretary MV Jayarajan MV Jayarajan recovers from covid MV Jayarajan covid MV Jayarajan discharged](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10555231-479-10555231-1612854213371.jpg)
കൊവിഡ് മുക്തനായ എം.വി ജയരാജൻ ആശുപത്രി വിട്ടു
കൊവിഡ് മുക്തനായ എം.വി ജയരാജൻ ആശുപത്രി വിട്ടു
കൊവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 20നാണ് ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവും ഉയർന്നതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ ആഴ്ചയോടെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങി. കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും വിദഗ്‌ധസംഘം എത്തിയാണ് ജയരാജന് ചികിത്സ ഉറപ്പാക്കിയത്.
Last Updated : Feb 9, 2021, 2:29 PM IST