കണ്ണൂർ : ലക്ഷ്യബോധമില്ലാത്ത ആൾക്കൂട്ടം പോലെയാണ് കോൺഗ്രസ് എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. വീണുകിടക്കുന്ന ഇടത്തുനിന്നും കൈയും കാലും ഉയർത്തി എഴുന്നേൽക്കാൻ കോൺഗ്രസ് പഠിക്കേണ്ടിയിരിക്കുന്നു. അടിത്തറയില്ലാത്ത ഒരു പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ഇ.പി ജയരാജൻ കണ്ണൂരിൽ പ്രതികരിച്ചു.
കോൺഗ്രസിന്‍റേത് സർവനാശം ആണ്. കോൺഗ്രസുകാരിൽ പലരും പലവഴിക്ക് പോവുകയാണ്. ചിലർ ഉള്ളിൽ ഇടതുപക്ഷത്തെ സ്നേഹിക്കുന്നുവെന്നും ഇ.പി ജയരാജൻ പറഞ്ഞു.
കോൺഗ്രസ് ലക്ഷ്യബോധമില്ലാത്ത ആൾക്കൂട്ടം പോലെ: ഇ.പി ജയരാജൻ Also Read: തീരുമാനം എഐസിസി എടുക്കട്ടെ, കെ സുധാകരന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല : കെ.വി തോമസ്
കോൺഗ്രസ് നേതാക്കളിൽ ചിലർ അമിത് ഷായെ കാണാൻ ചെന്നൈയിലേക്ക് പുറപ്പെട്ടവരാണ്. ഹിന്ദു രാജ്യം ഹിന്ദു ഭരിക്കണമെന്ന് വരെ രാഹുൽഗാന്ധി പറഞ്ഞു. ആരും അതേക്കുറിച്ച് ഒന്നും മിണ്ടിയില്ല.
കേരളത്തിൽ കോൺഗ്രസിന് തീരെ അടിത്തറയില്ല. ലീഗിന്‍റെ ബലത്തിലാണ് കോൺഗ്രസ്. ലീഗ് ഒപ്പമില്ലെങ്കിൽ കേരളത്തിൽ 140 മണ്ഡലങ്ങളിൽ ഒരു സീറ്റിലും കോൺഗ്രസ് വിജയിക്കില്ലെന്നും ഇ.പി ജയരാജൻ പ്രതികരിച്ചു.