കണ്ണൂർ: കൂടാളി പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർക്കെതിരെ സിപിഎം ആക്രമണം. സിപിഎം ശക്തികേന്ദ്രമായ കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്ന് ജയിച്ച കോൺഗ്രസ് സ്ഥാനാർഥി സി. മനോഹരൻ മാസ്‌റ്ററാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ മാസം 16 ന് ഫലം പുറത്ത് വന്നപ്പോൾ നന്ദി പറയാനായി വോട്ടർമാരെ കാണുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. വോട്ടർമാരെ കാണാനെത്തിയ അദ്ദേഹത്തെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കോൺഗ്രസിന്‍റെ പഞ്ചായത്ത് മെമ്പർക്കെതിരെ സിപിഎം ആക്രമണം - CPM attacks Congress
കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ കോൺഗ്രസ് മെമ്പർ മനോഹരൻ മാസ്‌റ്ററെയാണ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്.
കോൺഗ്രസിന്‍റെ പഞ്ചായത്ത് മെമ്പർക്കെതിരെ സിപിഎം ആക്രമണം
47 വോട്ടിനാണ് സിപിഎം ശക്തികേന്ദ്രമായ പതിമൂന്നാം വാർഡിൽ നിന്ന് മനോഹരൻ മാസ്റ്റർ വിജയിച്ചത്. . സംഭവത്തിന് പിന്നിൽ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.