കണ്ണൂർ:സിപിഎം പ്രവർത്തകരുടെ തുടർച്ചയായ ആക്രമണത്തിൽ പ്രതിഷേധവുമായി ചെങ്ങറ കോളനി നിവാസികൾ. കലക്‌ടറേറ്റിന് മുന്നിലാണ് ഇവർ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. വ്യാജ വാറ്റിനെതിരെ പരാതി കൊടുത്തതിന്‍റെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് ഇവർ പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും പരിഹാരമായില്ലെങ്കിൽ കലക്‌ടറേറ്റിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പത്തനംതിട്ടയിലെ ചെങ്ങറയിൽ എട്ട് വർഷത്തോളം ഭൂസമരത്തിൽ പങ്കെടുത്തതിന് പിന്നാലെ കണ്ണൂർ നടുവിൽ സർക്കാർ അനുവദിച്ച സ്ഥലത്താണ് പത്തോളം കുടുംബങ്ങൾ താമസിക്കുന്നത്. സത്യാഗ്രഹം ആരംഭിച്ചതിന് പിന്നാലെ സമരത്തിന് മുന്നിൽ നിൽക്കുന്ന കൃഷ്‌ണൻ കുട്ടിയുടെ ഓട്ടോ അക്രമികൾ തീ വച്ചു നശിപ്പിച്ചു. സഹായവുമായി എത്തിയ വെൽഫെയർ പാർട്ടി പ്രവർത്തകരെ കഴിഞ്ഞ ദിവസം ഈ സംഘം ആക്രമിച്ചിരുന്നു.