കണ്ണൂർ: മുന്‍ വര്‍ഷത്തേത് പോലെ ഇത്തവണയും ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഘോഷയാത്ര ഉള്‍പ്പെടെയുള്ള പരിപാടികള്‍ സിപിഎം ജില്ലാകമ്മിറ്റി ഉപേക്ഷിച്ചു. നാല് വര്‍ഷമായി നടത്തി വന്ന പരിപാടി കഴിഞ്ഞ വര്‍ഷം പ്രളയം കാരണമാണ് ഉപേക്ഷിച്ചതെങ്കില്‍ ഇക്കുറി ശബരിമല വിഷയത്തിലടക്കം സിപിഎം നിലപാടുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഒഴിവാക്കിയത്.
ശ്രീകൃഷ്ണ ജയന്തി ദിനാഘോഷം ഇക്കുറിയും സി പി എം ഉപേക്ഷിച്ചു - cpm-abandoned-sri-krishna-jayanthi-day-celebrations
ശബരിമല വിഷയത്തിലടക്കം സിപിഎം നിലപാടുകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ആഘോഷം ഒഴിവാക്കിയത്
![ശ്രീകൃഷ്ണ ജയന്തി ദിനാഘോഷം ഇക്കുറിയും സി പി എം ഉപേക്ഷിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4213507-646-4213507-1566488999519.jpg)
ശ്രീകൃഷ്ണ ജയന്തി ദിനാഘോഷം സി പി എമ്മം ഉപേക്ഷിച്ചു
പി ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ നാല് വർഷം മുമ്പ് ആരംഭിച്ച പരിപാടിയാണ് ഉപേക്ഷിച്ചത്. ബാലഗോകുലം ശോഭായാത്രകളിൽ സിപിഎം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്നത് ഒഴിവാക്കാൻ പി. ജയരാജനായിരുന്നു ബദൽ പരിപാടികൾ ആസൂത്രണം ചെയ്തത്. പുരോഗമന കലാസാഹിത്യ സംഘത്തേയും മറ്റ് കലാ സാംസ്കാരിക സംഘടനകളേയും അണി നിരത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.