കണ്ണൂര്‍:ഇരുപത്തിമൂന്നാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ നാളെ തുടക്കമാകും. ഏപ്രില്‍ ആറുമുതല്‍ 10 വരെ കണ്ണൂര്‍ നായനാര്‍ അക്കാദമിയിലാണ് സമ്മേളനം. പ്രതിനിധികളായി 24 സംസ്ഥാനങ്ങളിലെ 811 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
നാളെ രാവിലെ 10ന് സീതാറാം യച്ചൂരി പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും. തുടർന്നു കഴിഞ്ഞ 4 വർഷത്തെ പ്രവർത്തന–സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. പാർട്ടി കോൺഗ്രസ് പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കും. ഈ കമ്മിറ്റി ചേർന്നു പുതിയ പൊളിറ്റ്ബ്യൂറോ അംഗങ്ങളെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. 811 പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി – പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഉൾപ്പെടെ 906 പേർ പങ്കെടുക്കും. കേരളത്തിൽ നിന്നാണു കൂടുതൽ പേരുള്ളത്. 175 പ്രതിനിധികളും 3 നിരീക്ഷകരും.
വിപുലമായ ഒരുക്കങ്ങള്‍:തുടര്‍ ഭരണത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനായി സംസ്ഥാന ഘടകം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. സമ്മേളന വേദിയായ നായനാര്‍ അക്കാദമി മാത്രമല്ല കണ്ണൂര്‍ മൊത്തത്തില്‍ ചെങ്കടലായിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സ്ഥാപിക്കാനുള്ള കൊടിമര ജാഥ ഇന്ന് വൈകുന്നേരം പൊതുസമ്മേളന വേദിയായ എകെജി നഗറില്‍ എത്തും.
കേന്ദ്രകമ്മറ്റിയംഗം പി.കെ.ശ്രീമതിയാണ് കൊടിമര ജാഥയുടെ ക്യാപ്റ്റന്‍. വയലാറില്‍ നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജിന്‍റെ നേതൃത്വത്തിലുള്ള കൊടിമര ജാഥയും ഇന്ന് സമ്മേളന നഗരിയിലെത്തുന്നുണ്ട്. പത്താം തീയതി വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം എങ്ങനെ എന്നാതാകും പ്രധാന നയ രൂപീകരണ ചര്‍ച്ച.
ബിജെപിയെ എതിര്‍ക്കാനുള്ള തന്ദ്രം പ്രധാന ചര്‍ച്ച: ബിജെപിയെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളോടുള്ള സഹകരണമാകും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ച. കോണ്‍ഗ്രസുമായി സഹകരണം എന്ന അഭിപ്രായം സിപിഎമ്മിനുള്ളിലുണ്ടെങ്കിലും കേരള ഘടകം ഇതിനെ ശക്തമായ എതിര്‍ക്കുകയാണ്. തമിഴ്‌നാട് മാതൃകയില്‍ പ്രാദേശിക സഹകരണം എന്ന നിര്‍ദ്ദേശമാണ് കേരള ഘടകം മുന്നോട്ട് വയ്ക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് പരാമര്‍ശമില്ല.
സംഘടന സംവിധാനം രാജ്യവ്യാപകമായി ശക്തിപ്പെടുത്തുക എന്നതാണ് കരട് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടരാനാണ് സാധ്യത. പോളിറ്റ് ബ്യൂറോയിലേക്ക് കേരളത്തില്‍ നിന്ന് ആര് എന്നതും ശ്രദ്ധേയമാണ്. പ്രായപരിധി നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ എസ്.രാമചന്ദ്രന്‍പിള്ള പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാകും. ഈ സ്ഥാനത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, ഇ.പി.ജയരാജന്‍ എന്നിവര്‍ എത്താനാണ് സാധ്യത.
ALSO READ:23 കിലോമീറ്റര്‍ നീളത്തില്‍ ചെങ്കൊടി, റെക്കോഡായി റെഡ് ഫ്ലാഗ് ഡേ