മകനെതിരായ അഴിമതി ആരോപണം; പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരെന്ന് കാനം - Kanam Rajendran
സിപിഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയെ പൊലീസ് മര്‍ദിച്ചിട്ടുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കണ്ണൂര്‍: തന്‍റെ മകനെതിരായ പ്രചാരണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത തല്പര്യക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു തരത്തിലുള്ള ബ്ലാക്ക് മെയിലിങും നടന്നിട്ടില്ല. മകന് പ്രായപൂർത്തി ആയത് ഇപ്പോഴല്ലെന്നും മകനെതിരായ അഴിമതി ആരോപണങ്ങള്‍ക്ക് മറുപടിയായി കാനം പറഞ്ഞു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്‍റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ ഇടനിലക്കാരനായി നിന്നെന്നും ക്രമക്കേടുകള്‍ നടത്തിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കോൺഗ്രസ് മുഖപത്രത്തിലെ വാര്‍ത്തയിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എല്‍ദോ എബ്രഹാം എംഎൽഎയെ പൊലീസ് മര്‍ദിച്ചിട്ടുണ്ട്. എൽദോയെ കണ്ട തനിക്ക് അത് ബോധ്യപ്പെട്ടതാണെന്നും കാനം പറഞ്ഞു. എന്നാൽ പരിക്ക് ഉണ്ടോ ഇല്ലയോ എന്ന് പറയേണ്ടത് നമ്മളല്ലല്ലോ. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ബാക്കി പ്രതികരണം ആകാമെന്നും കാനം രാജേന്ദ്രൻ കണ്ണൂരിൽ പറഞ്ഞു.