കണ്ണൂര്‍:മികച്ച ഫുട്‌ബോൾ താരവും റഫറിയുമാണ് കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ പെരളം കൊഴുമ്മലിലെ പി.വി വിനീഷ്. പക്ഷേ വിനീഷിന്‍റെ സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റ് മുഴുവൻ പശുപരിപാലനത്തിലാണ് എന്നതാണ് കൗതുകം. പശുവിനെ വളർത്തി ജീവിതം മുന്നോട്ട് കൊണ്ടുപോയ അമ്മയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പാല്‍ സൊസൈറ്റിയിലെ ഡ്രൈവറായിരിക്കെ വിനീഷ് ഈ രംഗത്തേക്ക് തിരിഞ്ഞത്.
വിനീഷിന്‍റെ വിജയകഥയില്‍ വിയർപ്പുണ്ട്...പശുവളർത്തല്‍ വെറുമൊരു തൊഴിലല്ല... - cow farming in Kannur
ഫുട്‌ബോളിലെ അതേ സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റും നല്ല അധ്വാനവും കുടുംബത്തിന്‍റെ പിന്തുണയുമാണ് പശുവളർത്തലില്‍ കരിവെള്ളൂർ പെരളം കൊഴുമ്മലിലെ വിനീഷിന്‍റെ വിജയരഹസ്യം. മികച്ച യുവ കർഷകനുള്ള പഞ്ചായത്തിന്‍റെ പുരസ്‌കാരവും ഇതിനിടെ വിനീഷിനെ തേടിയെത്തി.
2019ല്‍ കാർഷിക വികസന ബാങ്കില്‍ നിന്ന് നാല് ലക്ഷം രൂപ വായ്‌പയെടുത്ത് നാല് പശുക്കളെ വളർത്താനുള്ള ചെറിയ ഫാം തുടങ്ങി. സംഗതി വിജയമായതോടെ ജില്ല ബാങ്കില്‍ നിന്ന് 50 ലക്ഷം രൂപയുടെ വായ്‌പയെടുത്ത് 50 പശുക്കളെ വളർത്താനുള്ള ഫാം നിർമിച്ചു. ഇപ്പോൾ 30ലധികം പശുക്കളുണ്ട് വിനീഷിന്.
ദിവസവും 260 ലിറ്റർ പാല്‍ ലഭിക്കും. ഈ വിജയകഥ ഒരു ദിവസം കൊണ്ടുണ്ടായതല്ലെന്ന് വിനീഷ് പറയും. ഫുട്‌ബോളിലെ അതേ സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റും നല്ല അധ്വാനവും കുടുംബത്തിന്‍റെ പിന്തുണയുമാണ് വിനീഷിന്‍റെ വിജയരഹസ്യം. മികച്ച യുവ കർഷകനുള്ള പഞ്ചായത്തിന്‍റെ പുരസ്‌കാരവും ഇതിനിടെ വിനീഷിനെ തേടിയെത്തി.