കണ്ണൂർ: ഗർഭിണികൾക്ക് കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ബോധവത്കരണ വീഡിയോയിലൂടെ ഉത്തരവുമായി എത്തിയിരിക്കുകയാണ് കണ്ണൂരിലെ ഗൈനക്കോളജിസ്റ്റുകൾ. ഈ വിഷയം ആസ്‌പദമാക്കി നടത്തിയ അഖിലകേരള ബോധവത്കരണ വീഡിയോ മത്സരത്തിൽ കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി ഒന്നാം സ്ഥാനം നേടുകയും ചെയ്‌തു.
ചില വൈറൽ ചിന്തകൾ
കുടുംബത്തിലെ മാതാപിതാക്കളും കുട്ടികളുമടക്കം പങ്കുചേരുന്ന ഒരു ചർച്ചയുടെ രീതിയിലാണ് ആകർഷകമായ ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. 'ചില വൈറൽ ചിന്തകൾ' എന്ന പേരിലുള്ള ഈ വീഡിയോയുടെ സ്ക്രിപ്റ്റ്, എഡിറ്റിങ്, സംവിധാനം എന്നിവ കൈകാര്യം ചെയ്തത് കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്‍റ് കൂടിയായ ഡോക്‌ടർ പി. ഷൈജസ് ആണ്. ഡോക്‌ടർ ഷോണി തോമസ്, നിഹാരിക ഷൈജസ്, റോസ് കതെറിൻ റോയ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
ഗർഭിണികൾക്ക് വാക്‌സിൻ ബോധവത്കരണ വീഡിയോയുമായി കണ്ണൂർ ഗൈനക്കോളജി സൊസൈറ്റി ഗൈനക്കോളജിസ്റ്റുകളുടെ സംസ്ഥാന സംഘടനയായ 'കെഫോഗ്' ആണ് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ വിഷയം പ്രമേയമാക്കി മത്സരം സംഘടിപ്പിച്ചത്. കൊവിഡ് വാക്‌സിൻ ഗർഭിണികൾ എടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന ഒരു മിനിട്ട് ദൈർഘ്യ൦ വരുന്ന വീഡിയോകളാണ് ഈ മത്സരത്തിനായി ക്ഷണിച്ചിരുന്നത്.
ALSO READ:KERALA COVID CASES: സംസ്ഥാനത്ത് 18,531 പേര്‍ക്ക് കൊവിഡ്; 98 മരണം