കണ്ണൂർ: രാജ്യമൊട്ടാകെ കൊവിഡ് പ്രതിരോധ കുത്തിവയ്‌പ് നടത്തുന്നതിന്‍റെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ മാഹിയിലും പ്രതിരോധ കുത്തിവയ്‌പ് തുടങ്ങി.
മാഹിയിൽ ഇന്ന് കൊവിഡ് പ്രതിരോധ കുത്തിവയ്‌പ് - Covid
897 ആരോഗ്യ പ്രവർത്തകർക്കാണ് ഒന്നാം ഘട്ടത്തില്‍ കുത്തി വയ്‌പ് നടത്തുന്നത്.

മാഹിയിൽ ഇന്ന് കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്
മാഹിയിൽ ഇന്ന് കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്
മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള 897 ആരോഗ്യ പ്രവർത്തകർക്കാണ് ഒന്നാം ഘട്ടമായി കുത്തി വയ്‌പ് നടത്തുന്നത്. ആദ്യ കുത്തിവയ്‌പ് പള്ളൂർ ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ടി.വി. പ്രകാശന് നൽകിയാണ് തുടക്കം കുറിച്ചത്. റീജിയണൽ അഡ്‌മിനിസ്‌ട്രേറ്റർ അമൻ ശർമ്മ അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ.വി. രാമചന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു.
നോഡൽ ഓഫീസർ ഡോ.കെ. അശോക് കുമാർ, ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്‌ടർ ഡോ. എസ്. പ്രേംകുമാർ, മുനിസിപ്പൽ കമ്മിഷണർ വി.സുനിൽ കുമാർ, എസ്.പി. യു. രാജശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Last Updated : Jan 17, 2021, 12:00 PM IST