കണ്ണൂർ: ആദിവാസികൾക്കിടയിലെ കിടപ്പ് രോഗികൾക്ക് വാക്സിനേഷൻ നൽകാൻ ആരോഗ്യം വകുപ്പും കണ്ണൂർ ജില്ല പഞ്ചായത്തും.
ആറളം മേഖലയിലെ ആദിവാസികൾക്ക് സമ്പൂർണ വാക്‌സിനേഷൻ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് കിടപ്പുരോഗികൾക്കും വാക്‌സിൻ നൽകുന്നത്. ജില്ല പഞ്ചായത്ത് ആരോഗ്യ വകുപ്പിന് വിട്ടുകൊടുത്ത രണ്ട് മൊബൈൽ വാക്സിനേഷൻ വാഹനങ്ങൾ പ്രയോജനപ്പെടുത്തിയാണ് ആറളത്തെ ആദിവാസി വിഭാഗങ്ങൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നത്. രോഗികൾക്ക് അവരവരുടെ വീടുകളിൽ നേരിട്ടത്തിയാണ് ആരോഗ്യ പ്രവർത്തകർ വാക്സിൻ നൽകുന്നത്. ഇവർക്കുള്ള യാത്ര സൗകര്യമാണ് ജില്ലാ പഞ്ചായത്ത് ഒരുക്കുന്നത്. ആറളം ഫാമിലി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ നൽകുന്നത്.
ആദിവാസികൾക്കിടയിലെ കിടപ്പ് രോഗികൾക്ക് കൊവിഡ് വാക്സിനേഷൻ - കണ്ണൂർ ജില്ലാ പഞ്ചായത്ത്
ആറളം മേഖലയിലെ ആദിവാസികൾക്ക് സമ്പൂർണ വാക്‌സിനേഷൻ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് കിടപ്പുരോഗികൾക്കും വാക്‌സിൻ നൽകുന്നത്.

Also Read:ഓക്സിജന്‍ സ്വയം പര്യാപ്‌തതയിലേക്ക് കണ്ണൂര്‍ ; ജനറേറ്ററും സംഭരണിയും തയ്യാര്‍
6000ലതികം പേരാണ് ആറളം മേഖലയിൽ വസിക്കുന്നത്. ഇവരിൽ ആശുപത്രികളിലെത്താൻ കഴിയുന്നവർക്കെല്ലാം ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞു. വാഹനങ്ങൾ എത്തിപ്പെടാൻ പറ്റാത്തത പ്രദേശങ്ങളിൽ ഉള്ളവർക്കും ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തി വാക്സിൻ നൽകുന്നുണ്ട്. കൃത്യമായയും ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് വാക്സിനേഷൻ നടപടികൾ. ആറളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ജയകൃഷ്ണൻ എംഎസിന്‍റെ നേതൃത്വത്തിലാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. എത്രയും വേഗത്തിൽ മേഖലയെ സമ്പൂർണ വാക്സിനേഷനിൽ എത്തിക്കുകയാണ് ലക്ഷ്യം.