കേരളം

kerala

ETV Bharat / state

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത് 7758 പേര്‍

ഇതുവരെ ജില്ലയില്‍ നിന്നും 1443 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 1148 എണ്ണത്തിൻ്റെ ഫലം ലഭ്യമായിട്ടുണ്ട്. 295 എണ്ണത്തിൻ്റെ ഫലം ലഭിക്കാനുണ്ട്. 75 പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു

കണ്ണൂർ  കൊവിഡ്  തലശേരി ജനറല്‍ ആശുപത്രി  അഞ്ചരക്കണ്ടി  റിപ്പോര്‍ട്ട്
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത് 7758പേര്‍

By

Published : Apr 14, 2020, 5:36 PM IST

കണ്ണൂർ: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത് 7758 പേര്‍. 58 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 14 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 8 പേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും 34 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിലും 7644 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 1443 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 1148 എണ്ണത്തിൻ്റെ ഫലം ലഭ്യമായിട്ടുണ്ട്. 295 എണ്ണത്തിൻ്റെ ഫലം ലഭിക്കാനുണ്ട്. 75 പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ 8, തലശ്ശേരി ജനറല്‍ ആശുപത്രി 11, അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് 19 ചികിത്സാ കേന്ദ്രം 14, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജ് 3, എറണാകുളം കളമശ്ശേരി ഗവ: മെഡിക്കല്‍ കോളജിൽ നിന്ന് രണ്ട് പേരുമാണ് ആശുപത്രി വിട്ടത്. ബാക്കി 37പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തലശേരി ജനറല്‍ ആശുപത്രി 6, അഞ്ചരക്കണ്ടി ജില്ലാ കൊവിഡ്-19 ചികിത്സാ കേന്ദ്രം 20, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് 9, കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് 1, കോഴിക്കോട് ആസ്റ്റര്‍ മിംസ് 1 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ കണക്ക്

ABOUT THE AUTHOR

...view details