കണ്ണൂരില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊറോണ വൈറസ് ബാധ
ന്യൂമാഹി പെരിമുണ്ടേരി സ്വദേശിക്കും മാടായി സ്വദേശിക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്
കൊവിഡ് 19 സ്ഥിരീകരിച്ചു
കണ്ണൂർ:ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ന്യൂമാഹി പെരിമുണ്ടേരി സ്വദേശിയായ 74കാരനും മാടായി സ്വദേശിയായ 36കാരിക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പെരിമുണ്ടേരി സ്വദേശി ഏപ്രില്‍ 11ന് തലശേരി ജനറല്‍ ആശുപത്രിയിലും മാടായി സ്വദേശിനി ഏപ്രില്‍ 10ന് കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.