കണ്ണൂരില്‍ 207 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കണ്ണൂരില്‍ 207 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
188 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.
കണ്ണൂർ: ജില്ലയില്‍ 207 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 188 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5828 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 134 പേരടക്കം 3758 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 42 പേര്‍ മരിച്ചു. ബാക്കി 2028 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
TAGGED:
latest covid 19