കണ്ണൂര്‍: കണ്ണൂർ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് ബാധിച്ചതിൽ ആശങ്ക വേണ്ടെന്ന് ജയില്‍ ഡിഐജി ഋഷിരാജ് സിംഗ്. ജയില്‍ വകുപ്പ് നടത്തി വരുന്ന പരിശോധനയുടെ ഭാഗമായാണ് ജയിലില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
കണ്ണൂർ സെന്‍ട്രല്‍ ജയിലിലെ കൊവിഡ് വ്യാപനം ; ആശങ്ക വേണ്ടെന്ന് ഋഷിരാജ് സിംഗ് - ജയില്‍ ഡിഐജി
പരിശോധനയില്‍ കണ്ണൂർ സെന്‍ട്രല്‍ ജയിലിലെ 178 അന്തേവാസികള്‍ക്കും 12 ഉദ്യോഗസ്ഥര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂർ സെന്‍ട്രല്‍ ജയിലിൽ കൊവിഡ്; ആശങ്ക വേണ്ടെന്ന് ഋഷിരാജ് സിംഗ്
Read More: കൊവിഡ് വ്യാപനം : കണ്ണൂർ സെൻട്രൽ ജയിലിൽ ഫ്രീഡം ഫുഡ് നിര്‍ത്തി
പരിശോധനയില്‍ 178 അന്തേവാസികള്‍ക്കും 12 ഉദ്യോഗസ്ഥര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജയില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ നിരന്തരം അന്തേവാസികളെ പരിശോധിക്കുന്നുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ സേവനവും ഉറപ്പാക്കിയിട്ടുമുണ്ട്. തടവുകാര്‍ക്ക് പരോള്‍ നല്‍കുന്നതിനാവശ്യമായ നടപടികള്‍ വകുപ്പ് തലത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ചും തീരുമാനിക്കുമെന്ന് ഋഷിരാജ് സിംഗ് അറിയിച്ചു.