കണ്ണൂരിൽ 377 കൊവിഡ് ബാധിതർ കൂടി - കണ്ണൂർ കൊവിഡ് മരണം
ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം ആകെ 9,468 ആയി

കണ്ണൂർ: ജില്ലയില്‍ 377 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 338 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം. വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 16 പേര്‍ക്കും രോഗമുണ്ട്. ആരോഗ്യ പ്രവര്‍ത്തകരായ 18 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌ത പോസിറ്റീവ് കേസുകള്‍ 15,384 ആയി. 387 രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 9,468ലെത്തി. കൊവിഡ് ബാധിച്ച് 132 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. 5,407 പേര്‍ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 4,251 പേര്‍ വീടുകളിലും 1,156 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് കഴിയുന്നത്.