കണ്ണൂർ : സിഎഫ്എൽടിസിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. പേരാവൂർ മണത്തണ കുണ്ടേനകാവ് കോളനിയിലെ ചന്ദ്രേഷാണ് തൂങ്ങിമരിച്ചത്.
പേരാവൂരിലെ സിഎഫ്‌എല്‍ടിസിയിൽ ശനിയാഴ്‌ച പുലർച്ചെ 12.30ഓടെയാണ് സംഭവം. ഒപ്പം താമസിക്കുന്നവര്‍ ചന്ദ്രേഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.