കേരളം

kerala

ETV Bharat / state

പരിയാരത്ത് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു - പയ്യന്നൂർ പാലത്തറ

പയ്യന്നൂർ പാലത്തറ സ്വദേശി മൂപ്പന്‍റകത്ത് അബ്‌ദുല്‍ അസീസാണ് മരിച്ചത്

പരിയാരം മെഡിക്കല്‍ കോളജ്  പരിയാരം മെഡിക്കല്‍ കോളേജ്  covid patient  Pariyaram Medical College kannur  Pariyaram  കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു  covid patient commits suicide  covid patient  പയ്യന്നൂർ പാലത്തറ  Payyannur palathara
പരിയാരം മെഡിക്കല്‍ കോളജിലെ 7-ാം നിലയിൽ നിന്നും ചാടി കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു

By

Published : Sep 29, 2021, 12:31 PM IST

കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയുടെ 7-ാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌ത് കൊവിഡ് രോഗി. പയ്യന്നൂർ വെള്ളൂർ പാലത്തറ സ്വദേശി മൂപ്പന്‍റകത്ത് അബ്‌ദുല്‍ അസീസാണ് (75) മരിച്ചത്. ബുധനാഴ്ച രാവിലെ 9നാണ് സംഭവം.

ALSO READ:കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തി

703 -ാം വാർഡിൽ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ ശുചിമുറിയില്‍ പോയപ്പോഴായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്. കരൾരോഗ ബാധിതനായിരുന്ന അസീസിനെ തലശേരിയിൽ നടത്തിയ പരിശോധനയിൽ ക്യാൻസർ സൂചന ലഭിച്ചിരുന്നു.

ഇതിനിടയിലാണ് സെപ്‌റ്റംബര്‍ 25 ന് കൊവിഡ് ബാധിച്ചത്. താൻ മരിക്കുമെന്ന് ബന്ധുക്കളോട് അസീസ് പറഞ്ഞിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അനീസ, പരേതനായ മുഹമ്മദലി. മരുമകൻ: അബ്‌ദുറഹിം.

ABOUT THE AUTHOR

...view details