കേരളം

kerala

By

Published : Jul 27, 2021, 3:38 PM IST

ETV Bharat / state

കണ്ണൂരിൽ വാക്‌സിൻ എടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ജില്ല ഭരണകൂടം

മുന്‍ തീരുമാനം റദ്ദാക്കിയത് വ്യാപക പ്രധിഷേധത്തെ തുടർന്ന്

covid negative certificate for corona vaccine  no need of covid negative certificate in kannur  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെ  കണ്ണൂരിൽ വാക്‌സിൻ
കണ്ണൂരിൽ വാക്‌സിൻ എടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ജില്ലാ ഭരണകൂടം

കണ്ണൂർ : ജില്ലയിൽ വാക്‌സിൻ എടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം നടപ്പിലാക്കില്ലെന്ന് ജില്ല ഭരണകൂടം. നാളെ (28-07-2021) മുതൽ ജില്ലയിൽ കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാൻ വരുന്നവർക്ക് ആന്‍റിജൻ അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് കലക്ടർ ടിവി സുഭാഷ് കഴിഞ്ഞ ദിവസം ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നു.

Also read: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ കടത്തിക്കൊണ്ടുപോയി; യുവാവ് പിടിയിൽ

വ്യാപക പ്രധിഷേധത്തെ തുടർന്നാണ് ഈ തീരുമാനം മാറ്റാൻ ജില്ല ഭരണകൂടം തയ്യാറായത്. വാക്‌സിൻ എടുക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കാസർകോട് കലക്ടറുടെ ഉത്തരവ് സർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് പിൻവലിച്ചിട്ടുമുണ്ട്.

ഇതിനുപിന്നാലെയാണ് കണ്ണൂരിലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന തീരുമാനം റദ്ദാക്കിയത്.

ABOUT THE AUTHOR

...view details