കണ്ണൂർ:കേരളത്തിൽ കൊവിഡ് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ മാഹിയിൽ തൽക്കാലം മദ്യഷോപ്പുകൾ തുറക്കേണ്ടതില്ലെന്ന് ലിക്വർ മെർച്ചന്‍റസ് അസോസിയേഷൻ തീരുമാനിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ പങ്കെടുത്ത ഓൺലൈന്‍ യോഗത്തിലാണ് തീരുമാനം. ഇന്ന് മാഹിയിൽ മദ്യഷാപ്പുകൾ തുറക്കുമെന്നറിയിച്ചതിനെത്തുടർന്ന് നിരവധി പേർ കോപ്പാലമടക്കമുള്ള സ്ഥലങ്ങളിലെത്തിയിരുന്നു. ഇവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു.
മാഹിയിൽ മദ്യഷോപ്പുകൾ പ്രവർത്തിക്കില്ല - ലിക്വർ മെർച്ചന്‍റസ് അസോസിയേഷൻ
കൊവിഡ് രോഗ വ്യാപനം മൂലം മാഹിയിൽ മദ്യഷോപ്പുകൾ തുറക്കേണ്ടതില്ലെന്ന് ലിക്വർ മെർച്ചന്‍റസ് അസോസിയേഷൻ തീരുമാനിച്ചു.
മാഹിയിൽ മദ്യഷോപ്പുകൾ പ്രവർത്തിക്കില്ല