കണ്ണൂർ സെൻട്രൽ ജയിലില്‍ കൊവിഡ് ആശങ്ക - covid fear at kannur central jail
മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതി തിരിച്ചെത്തിയത് പനിയോടെ.
കണ്ണൂര്‍: പരോളിനിറങ്ങി മഹാരാഷ്ട്രയിലേക്ക് മുങ്ങിയ കൊലക്കേസ് പ്രതി പിടിയില്‍. കൂത്തുപറമ്പ് മൂരിയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതി പനിയോടെയാണ് നാട്ടിലെത്തിയത്. ഇയാളെ വെള്ളിയാഴ്‌ച സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയെങ്കിലും തടവുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ സെല്ലിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. സംഭവത്തില്‍ വീഴ്‌ച വന്നതായും ജയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു.