കൊവിഡ് വ്യാജ പ്രചാരണം; യുവാവ് അറസ്റ്റിൽ - kannur
മുഴപ്പിലങ്ങാട് സ്വദേശി ഷാനാ ശരീഫാണ് അറസ്റ്റിലായത്.
![കൊവിഡ് വ്യാജ പ്രചാരണം; യുവാവ് അറസ്റ്റിൽ കൊവിഡ് വ്യാജ പ്രചരണം യുവാവ് അറസ്റ്റിൽ Covid fake news Youth arrested in kannur kannur കണ്ണൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6513558-615-6513558-1584949163480.jpg)
കൊവിഡ് വ്യാജ പ്രചാരണം; യുവാവ് അറസ്റ്റിൽ
കണ്ണൂർ: കൊവിഡിനെക്കുറിച്ച് വാട്‌സ് ആപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിലായി. മുഴപ്പിലങ്ങാട് സ്വദേശി ഷാനാ ശരീഫാണ് അറസ്റ്റിലായത്. എടക്കാട് ആരോഗ്യവകുപ്പിന്‍റെ പേരിൽ കൊവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനായി ഹെലികോപ്റ്ററിൽ മീഥൈൽ വാക്‌സിൻ എന്ന വിഷം പദാർഥം തളിക്കുന്നു എന്നാണ് ഇയാൾ പ്രചാരണം നടത്തിയത്. ഗ്രൂപ്പ് അഡ്‌മിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.