കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കെ.സുധാകരൻ എം പി. ഓക്സിജനും വെന്‍റിലേറ്ററും ആവശ്യത്തിനില്ല. ആംബുലൻസ് പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ന്യായമായ നിരക്കിൽ പിപിഇ കിറ്റ് എത്തിക്കാൻ സാധിക്കുന്നില്ല. കൊവിഡ് വച്ചും ഇടതുമുന്നണി രാഷ്ട്രീയം കളിക്കുകയാണെന്ന് കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
കൊവിഡ് വച്ച് എല്‍ഡിഎഫ് രാഷ്ട്രീയം കളിക്കുകയാണെന്ന് കെ.സുധാകരൻ - കൊവിഡ് പ്രതിരോധ പ്രവർത്തനം
ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ.സുധാകരൻ എം പി.
കൊവിഡ് വച്ച് ഇടതുപക്ഷം രാഷ്ട്രീയം കളിക്കുകയാണ്: കെ.സുധാകരൻ
കൊവിഡ് പ്രതിരോധ രംഗത്ത് കേന്ദ്രസർക്കാർ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സർക്കാരിന്‍റെ മുഴുവൻ ഫണ്ടും കൊവിഡ് പ്രതിരോധത്തിന് വിനിയോഗിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.