കേരളം

kerala

ETV Bharat / state

കണ്ണൂരിൽ മൂന്ന്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു - covid updations

ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 134 ആയി

കണ്ണൂർ വാർത്ത  മൂന്ന്‌ പേർക്ക്‌ കൊവിഡ്‌  kannur news  covid updations  കൊവിഡ് വാർത്ത
കണ്ണൂരിൽ മൂന്ന്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : May 20, 2020, 6:51 PM IST

കണ്ണൂർ:ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ദുബൈയില്‍ നിന്ന് മെയ് 16ന് നെടുമ്പാശേരി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശിയായ 37കാരിയും മെയ് 17ന് കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മതുക്കോത്ത് സ്വദേശിയായ 41കാരനുമാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്‍. ധര്‍മടം സ്വദേശിയായ 62കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 134 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കേളകം സ്വദേശിയായ 42കാരന്‍ ഇന്നലെയാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

നിലവില്‍ 6809 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 36 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 26 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 6728 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5074 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4955 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. 4698 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. 119 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details