കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 299 ആയി. ഇതില്‍ 177 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

covid 19  covid cases in kannur  kannur  കൊവിഡ് 19  കണ്ണൂര്‍  കൊവിഡ് ബാധിതര്‍  കൊവിഡ് കണ്ണൂര്‍
കണ്ണൂരില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jun 14, 2020, 8:56 PM IST

കണ്ണൂർ:ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ട് പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 31ന് ദുബായില്‍ നിന്നെത്തിയ മാട്ടൂല്‍ സ്വദേശിയായ 45കാരന്‍, ജൂണ്‍ രണ്ടിന് അബുദാബിയില്‍ നിന്നെത്തിയ രാമന്തളി എട്ടിക്കുളം സ്വദേശിയായ ഒമ്പത് വയസുകാരി എന്നിവരും മുംബൈയില്‍ നിന്ന് മെയ് 27നെത്തിയ പാനൂര്‍ സ്വദേശിയായ 60കാരന്‍, ജൂണ്‍ ഒന്നിനെത്തിയ മാട്ടൂല്‍ സ്വദേശിയായ 23കാരന്‍ എന്നിവര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 299 ആയി. ഇതില്‍ 177 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രണ്ട് പേര്‍ ഞായറാഴ്‌ചയാണ് രോഗമുക്തി നേടിയത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചൊക്ലി സ്വദേശിയായ 35കാരനും കതിരൂര്‍ സ്വദേശിയായ 55കാരനുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ 13,178 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 68 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 100 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും വീടുകളില്‍ 12,972 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 10,483 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 10,095 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 9,487 എണ്ണം നെഗറ്റീവാണ്. 388 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details