കേരളം

kerala

ETV Bharat / state

കൊവിഡ് 19: ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഹിന്ദിയിൽ ബോധവൽക്കരണ വീഡിയോ

നസമ്പർക്ക സമയത്ത് എങ്ങിനെയൊക്കെ രോഗം പിടിപെടാം, ശരീര ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത, ശൗച്യാലയങ്ങളിൽ പാലിക്കേണ്ട വൃത്തി, യാത്ര ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, മാസ്ക് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത തുടങ്ങിയെല്ലാം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്

ഹിന്ദിയിൽ ബോധവൽക്കരണത്തിനായി വീഡിയോ  കൊവിഡ് 19  ഇതര സംസ്ഥാന തൊഴിലാളികൾ  ഐസൊലേഷൻ വാർഡ്  കണ്ണൂർ വാർത്തകൾ
ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഹിന്ദിയിൽ ബോധവൽക്കരണത്തിനായി വീഡിയോ

By

Published : Mar 13, 2020, 5:22 PM IST

കണ്ണൂർ:കൊവിഡ് 19 ഭീതി പരത്തുന്ന പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണത്തിനായി വീഡിയോ തയ്യാറാക്കി കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ്. രോഗത്തിന്‍റെ വിവരങ്ങളും കൈക്കോള്ളേണ്ട മുൻകരുതലുമെല്ലാം വ്യക്തമാക്കുന്ന വീഡിയോ ഹിന്ദിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ എല്ലാ മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സാഹചര്യത്തിലാണ് കണ്ണൂർ പിആർഡി ബോധവൽക്കരണ വീഡിയോ പുറത്തിറക്കിയത്.

കൊവിഡ് 19: ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഹിന്ദിയിൽ ബോധവൽക്കരണത്തിനായി വീഡിയോ
ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഹിന്ദിയിൽ ബോധവൽക്കരണത്തിനായി വീഡിയോ

ഐസൊലേഷൻ വാർഡിന്‍റെ പശ്ചാത്തലത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജനസമ്പർക്ക സമയത്ത് എങ്ങനെ രോഗം പിടിപെടാം, ശരീര ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത, ശൗച്യാലയങ്ങളിൽ പാലിക്കേണ്ട വൃത്തി, യാത്ര ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, മാസ്ക് ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത തുടങ്ങിയെല്ലാം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. കൊറോണ വൈറസ് എത്രത്തോളം അപകടകാരിയാണെന്നും അതിന്‍റെ ലക്ഷണങ്ങളും രോഗ ലക്ഷണങ്ങൾ കണ്ടാൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. മട്ടന്നൂർ കോളജിലെ ഡോ. സുമിത്താണ് രചന നിർവ്വഹിച്ചത്. ജില്ലാ ലേബർ ഓഫീസർ ബേബി കാസ്ട്രോയാണ് വീഡിയോ നിർമ്മാണത്തിന് ആവശ്യമായ സഹായം നൽകിയത്.

ABOUT THE AUTHOR

...view details