കണ്ണൂര്‍/പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ മുതൽ നടത്താനിരുന്ന ബസ് സമരം മാറ്റിവെച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ സർക്കാരിന്‍റെ അഭ്യർഥന മാനിച്ചാണ് സമരം മാറ്റിവെക്കുന്നതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുകത സമരസമിതി അറിയിച്ചു. കൊവിഡ് 19 വൈറസ് ഭീഷണി നേരിടുന്ന ഈ സമയത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ നടപടികളുമായി ബസുടമകള്‍ സഹകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ബസുടമകളോട് അഭ്യര്‍ഥിച്ചിരുന്നു.
കൊവിഡ് 19; സ്വകാര്യ ബസ് സമരം മാറ്റിവെച്ചു - Private bus strike postponed in kerala
കൊവിഡ് 19 പശ്ചാത്തലത്തിൽ സർക്കാരിന്‍റെ അഭ്യർഥന മാനിച്ചാണ് സമരം മാറ്റിവെക്കുന്നതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുകത സമരസമിതി അറിയിച്ചു.
കൊവിഡ് 19; സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
വിവിധ പരീക്ഷകള്‍ നടന്നുവരുന്ന സമയം കൂടി ആയതിനാല്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്ന സമര പരിപാടികളില്‍ നിന്നും ബസുടമകള്‍ പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. സമര സമതി ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊതുഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെയധികം കരുതലോടെ ജോലിചെയ്യണമെന്നുമുള്ള നിർദേശം കൂടി വന്നതോടെയാണ് ബസുടമകൾ സമരം മാറ്റി വെച്ചത്.