കണ്ണൂര്‍: തളിപ്പറമ്പില്‍ പൊതുയിടങ്ങൾ അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ച് അഗ്നിശമന സേന. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരം, ട്രഷറി ഓഫീസ്, ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ്, റേഷൻ കടകൾ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്.
പൊതുയിടങ്ങളില്‍ അണുനാശിനി പ്രയോഗവുമായി അഗ്നിശമന സേന - തളിപ്പറമ്പ് ശുചീകരണം
തളിപ്പറമ്പ് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സ്, ട്രഷറി ഓഫീസ്, റേഷൻ കടകൾ എന്നിവിടങ്ങള്‍ ശുചീകരിച്ചു
പൊതുയിടങ്ങളില്‍ അണുനാശിനി പ്രയോഗവുമായി അഗ്നിശമന സേന
കൊവിഡ് സമൂഹ വ്യാപനത്തിന്‍റെ സാധ്യത തടയുകയാണ് ലക്ഷ്യം. ഫയർ സ്റ്റേഷൻ ഓഫീസർ കെ.പി.ബാലകൃഷ്‌ണൻ നേതൃത്വം നൽകി. പൊതുയിടങ്ങളിലെ ശുചീകരണം ലോക് ഡൗൺ കഴിയുന്നത് വരെ തുടരാനാണ് അഗ്നിശമന സേനയുടെ തീരുമാനം.