കണ്ണൂര്‍:കണ്ണൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയെ ആദ്യം പരിശോധിച്ച ഡോക്ടറെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പയ്യന്നൂർ സഹകരണ ആശുപത്രിയിലെ ഡോക്ടറേയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
കൊവിഡ് രോഗിയെ പരിശോധിച്ച ഡോക്ടര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ - Kannur
പയ്യന്നൂർ സഹകരണ ആശുപത്രിയിലെ ഡോക്ടറേയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്
സമൂഹ മാധ്യമങ്ങളിലൂടെ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ വ്യാജ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ഡോക്ടറെ പരിയാരം സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്‍റെ സ്രവം പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു. ഡോക്ടറുടേതടക്കം ഐസൊലേഷനിൽ കഴിയുന്ന പതിനെട്ട് പേരുടെ പരിശോധനാ ഫലമാണ് ജില്ലയിൽ ലഭിക്കാനുള്ളത്. ഏറ്റവും ഒടുവിൽ വന്ന ഒമ്പത് ഫലങ്ങൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനിടെ ഡോക്ടർക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ പൊലീസിലും ഡിഎംഒക്കും പരാതി നൽകി.