കണ്ണൂർ: കൊവിഡ് 19ന്‍റെ ലക്ഷണത്തെ തുടര്‍ന്ന് കണ്ണൂർ ജില്ലയിൽ 170 പേര്‍ നിരീക്ഷണത്തില്‍. ആറു പേര്‍ പരിയാരം മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 163 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 40 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 24 എണ്ണത്തിന്‍റെ ഫലം നെഗറ്റീവ് ആണ്. 16 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്. വിദേശത്തു നിന്നെത്തുന്നവരെ പരിശോധിക്കാനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് മെഡിക്കല്‍ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ബുധനാഴ്ച 897 യാത്രക്കാരെ ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കി.
കൊവിഡ് 19; കണ്ണൂരിൽ 170 പേര്‍ നിരീക്ഷണത്തില്‍ - കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജd
ആറു പേര്‍ പരിയാരം മെഡിക്കല്‍ കോളജിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 163 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
കൊവിഡ് 19;കണ്ണൂർ ജില്ലയിൽ 170 പേര്‍ നിരീക്ഷണത്തില്‍
ജില്ലാ ആശുപത്രിയില്‍ 15 കിടക്കകളും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 25 കിടക്കകളും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 30 കിടക്കകളും ഐസൊലേഷന്‍ വാര്‍ഡില്‍ ഐസിയു സൗകര്യത്തോടു കൂടിയുള്ള ആറു കിടക്കകളും ഒരുക്കിയിട്ടുണ്ട്.