സിഒടി നസീര്‍ വധശ്രമം; മുഖ്യപ്രതികള്‍ കീഴടങ്ങി - സിഒടി
സിഒടി നസീര്‍ വധശ്രമക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
സിഒടി നസീര്‍ വധശ്രമക്കേസ്; മുഖ്യപ്രതികള്‍ കീഴടങ്ങി
കണ്ണൂർ: സിഒടി നസീർ വധശ്രമ കേസിലെ മുഖ്യപ്രതികൾ തലശേരി കോടതിയിൽ കീഴടങ്ങി. കൊളശേരി സ്വദേശികളായ ജിത്തു എന്ന ജിതേഷ്, ബ്രിട്ടോ എന്ന ബിപിൻ എന്നിവരാണ് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി. കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. മെയ് 18 ന് രാത്രിയിലാണ് തലശേരി കായ്യത്ത് റോഡിൽ വെച്ച് സിഒടി നസീർ ആക്രമിക്കപ്പെട്ടത്.