കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിൽ രണ്ട് പ്രതികളെ തലശേരി കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സി ഒ ടി നസീറിനെതിരായ ആക്രമണം; കീഴടങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - പൊലീസ് കസ്റ്റഡി
അക്രമത്തിൽ നേരിട്ട് പങ്കെടുത്ത റോഷൻ, സോജിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
സി ഒ ടി നസീറിനെ അക്രമിച്ച സംഭവം; കീഴടങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
അക്രമത്തില്‍ നേരിട്ട് പങ്കാളികളായ കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മൽ സ്വദേശി സോജിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇരുവരും കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയിരുന്നു. കേസിലെ മുഖ്യ പ്രതികളായ കൊളശേരി സ്വദേശികളായ ജിതേഷ്, മിഥുൻ, ബ്രിട്ടോ എന്നിവരും കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചനകള്‍.
Last Updated : Jun 11, 2019, 8:44 PM IST