കേരളം

kerala

ETV Bharat / state

സി ഒ ടി നസീർ വധശ്രമം: ഗൂഢാലോചന എംഎല്‍എയുടെ വാഹനത്തില്‍ വെച്ചെന്ന് മൊഴി - A N Shamseer

കേസിലെ മുഖ്യപ്രതി പൊട്ടിയന്‍ സന്തോഷാണ് മൊഴി നല്‍കിയത്

എ എൻ ഷംസീർ

By

Published : Jul 2, 2019, 1:19 PM IST

Updated : Jul 2, 2019, 1:33 PM IST

കണ്ണൂർ: സിഒടി നസീർ വധശ്രമവുമായി ബന്ധപ്പെട്ട് പ്രതികൾ ഗൂഢാലോചന നടത്തിയത് തലശ്ശേരി എംഎൽഎ എഎൻ ഷംസീർ ഉപയോഗിക്കുന്ന വാഹനത്തില്‍ വെച്ചെന്ന് മുഖ്യപ്രതി പൊട്ടിയന്‍ സന്തോഷിന്‍റെ മൊഴി. ഷംസീറിന്‍റെ സഹായിയായ എൻ കെ രാഗേഷും പൊട്ടിയന്‍ സന്തോഷും ചേർന്നാണ് നസീറിനെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയത്. ഷംസീറിന്‍റെ കെഎല്‍ O7 സി ഡി 6887 എന്ന ഇന്നോവ കാറില്‍ വെച്ചാണ് ഗൂഢാലോചനയെന്നും പ്രതി മൊഴി നല്‍കി. ഇതോടെ വധശ്രമക്കേസിൽ ഷംസീറിന്‍റെ മൊഴി എടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

ഷംസീറിന്‍റെ സഹോദരൻ എ എൻ ഷാഹിറിന്‍റെ ഉടമസ്ഥതയിലുള്ള കാര്‍ മിക്ക ദിവസങ്ങളിലും ഓടിച്ചിരുന്നത് വധശ്രമക്കേസിൽ നേരത്തെ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ രാഗേഷായിരുന്നു. സംഭവ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും രാഗേഷിനെയും സന്തോഷിനെയും ഷംസീർ നിരവധി തവണ ഫോൺ ചെയ്‌തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഗൂഢാലോചന നടത്തിയ കാർ കസ്റ്റഡിയിലെടുക്കാനോ ഉടമയെ ചോദ്യം ചെയ്യാനോ പൊലീസ് ഇതുവരെ തയാറായിട്ടില്ല. കേസിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സി ഒ ടി നസീർ.

Last Updated : Jul 2, 2019, 1:33 PM IST

ABOUT THE AUTHOR

...view details