കണ്ണൂർ: തലശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലറും സി.പി.എം പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പൊന്ന്യം വെസ്റ്റ് ചേരി പുതിയ വീട്ടില്‍ കെ.അശ്വന്തിന്‍റെ ജാമ്യാപേക്ഷയാണ് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. ഇത് മൂന്നാം തവണയാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.
സി.ഒ.ടി നസീർ വധശ്രമകേസ് ; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി - പ്രതിയുടെ ജാമ്യാപേക്ഷ
സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ സിപിഎം പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഉൾപ്പെടും
വധശ്രമത്തില്‍ നേരിട്ട് പങ്കെടുത്ത അശ്വന്ത്, നസീറിന്‍റെ ശരീരത്തില്‍ അഞ്ച് തവണ ബൈക്ക് ഓടിച്ച് കയറ്റിയിരുന്നു. മെയ് 18 ന് രാത്രി എട്ടു മണിയോടെയാണ് തലശ്ശേരി കായ്യത്ത് റോഡില്‍ വച്ച് നസീര്‍ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ സി.പി.എം പുല്യോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഉൾപ്പെടും. ഗൂഢാലോചന കേസില്‍ ആരോപണ വിധേയനായ എ.എന്‍ ഷംസീറിന്‍റെ അടുത്തയാളുമായ എന്‍.കെ രാഗേഷിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബാക്കി ഒമ്പത് പ്രതികളും ഇപ്പോഴും റിമാന്‍ഡിലാണ്.