കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സിഒടി നസീറിനെ ആക്രമിച്ച സംഭവത്തിൽ കോടതിയിൽ കീഴടങ്ങിയ രണ്ട് പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് നാളെ തലശ്ശേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കൊളശ്ശേരി സ്വദേശി റോഷൻ, വേറ്റുമ്മൽ സ്വദേശി സോജിൻ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് കോടതിയിൽ അപേക്ഷ നൽകുന്നത്.
സിഒടി നസീർ വധശ്രമം: പ്രതികളെ വിട്ടുകിട്ടാൻ നാളെ കോടതിയെ സമീപിക്കും - police
പ്രതികളെ വിട്ടു കിട്ടാൻ പൊലീസ് നാളെ തലശ്ശേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും
പൊലീസ് നാളെ കോടതിയെ സമീപിക്കും
അതേ സമയം കേസിലെ മുഖ്യപ്രതികളായ കൊളശ്ശേരി സ്വദേശികളായ ജിത്തു, ബ്രിട്ടോ, മിഥുൻ എന്നിവർ നാളെ കോടതിയിൽ കീഴടങ്ങിയേക്കും. ഇന്ന് പ്രതികൾ കീഴടങ്ങാൻ ശ്രമം നടത്തിയെങ്കിലും കോടതി പരിസരം പൊലീസ് വലയത്തിലായതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നസീറിനെ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. മെയ് 18ന് രാത്രിയിലാണ് സിഒടി നസീർ അക്രമിക്കപ്പെട്ടത്.
Last Updated : Jun 10, 2019, 11:54 PM IST