കൊറോണ വൈറസ്; കണ്ണൂരില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ആശുപത്രി വിട്ടു - corona kannur
നിലവില്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ ഒരാളും തലശേരി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരുമാണ് നിരീക്ഷണത്തിലുള്ളത്
കണ്ണൂര്‍: കൊറോണ വൈറസ് രോഗ ലക്ഷണങ്ങളോടെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ആശുപത്രി വിട്ടു. രോഗബാധയയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. നിലവില്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ ഒരാളും തലശേരി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരുമാണ് നിരീക്ഷണത്തിലുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 16 പേരെ പുതുതായി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലും വീടുകളിലുമായി 282 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.