കണ്ണൂര്‍:തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇത്തവണയും എൽഡിഎഫിന്. ആകെയുള്ള 16 ൽ 10 സീറ്റുകൾ എൽഡിഎഫും ആറ് സീറ്റുകൾ യുഡിഎഫും നേടി. നേരത്തെ ഇവിടെ എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് ഏഴും സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ ഒരു സീറ്റ് കൂടി എൽഡിഎഫിന് നേടാനായി.
തളിപ്പറമ്പ ബ്ലോക്കില്‍ ഇടതുമുന്നണിക്ക് ഭരണ തുടര്‍ച്ച - ldf in taliparamba news
മുന്‍ വര്‍ഷത്തേക്കാള്‍ ഇത്തവണ എല്‍ഡിഎഫ് ഒരു സീറ്റ് അധികം സ്വന്തമാക്കി
എല്‍ഡിഎഫ്
ചുഴലി, തേർത്തല്ലി ഡിവിഷനുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ചുഴലിയിൽ സിപിഎമ്മിലെ എൻ നാരായണനും തേർത്തല്ലിയിൽ പി എം മോഹനനുമാണ് വിജയിച്ചത്.
ചെങ്ങളായി ഡിവിഷൻ യുഡിഎഫും പിടിച്ചെടുത്തു. ഇവിടെ മുതിർന്ന കോൺഗ്രസ് നേതാവ് കൊയ്യം ജനാർദ്ദനൻ ആണ് വിജയിച്ചത്. ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എൽഡിഎഫ് പരിഗണിക്കുന്ന സി എം കൃഷ്ണൻ കുറ്റ്യേരി ഡിവിഷനിൽ നിന്നും വിജയിച്ചു.