കണ്ണൂർ:തളിപ്പറമ്പ് പുഷ്പഗിരി - വെള്ളാവ് റോഡിൽ ഓവുചാലുകൾ നിർമിക്കാത്തത് മഴക്കാലത്ത് നാട്ടുകാരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്നു. ടാറിങ് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മെക്കാഡം റോഡിന്‍റെ പലയിടത്തും ഓവുചാൽ നിർമിച്ചിട്ടില്ല. മഴ പെയ്താൽ റോഡിന് ഇരു വശങ്ങളിലുമുള്ള വീടുകളിലേക്കാണ് വെള്ളം മുഴുവൻ എത്തിച്ചേരുന്നത്. ഒടുവിൽ നാട്ടുകാർ തന്നെ മെറ്റൽ പാകിയ റോഡിന് കുറുകെ ചാൽ ഉണ്ടാക്കിയാണ് താൽക്കാലിക പരിഹാരം കണ്ടത്.
ഓവുചാലുകളില്ല ; ദുരിതത്തിലായി പ്രദേശവാസികൾ - ഓവ് ചാലുകളുടെ നിർമ്മാണം; ദുരിതത്തിലായി പ്രദേശവാസികൾ
കണ്ണൂര്‍ തളിപ്പറമ്പിൽ ഓവുചാലുകൾ നിർമിക്കാത്തത് മൂലം നാട്ടുകാര്‍ ദുരിതത്തില്‍.
Also read: കൊവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങിയ സംഭവം; അടിയന്തര ഇടപെടൽ നടത്തി ആരോഗ്യ മന്ത്രി
കൂടാതെ കുടിവെള്ള കണക്ഷന്‍റെയും പണി തീരാതെയാണ് ടാറിങ് പ്രവൃത്തി നടക്കുന്നതെന്ന ആക്ഷേപവുമുണ്ട്. നിലവിൽ പുതിയ കണക്ഷന്‍ എടുക്കണമെങ്കിൽ ടാറിങ് പൊളിക്കാതെ പറ്റില്ലെന്ന അവസ്ഥയിലാണ്. സംഭവം അധികൃതരെയും കരാറുകാരനെയും അറിയിച്ചപ്പോൾ ആവശ്യമായ ഫണ്ട് ഇല്ലെന്നാണ് മറുപടി. മഴവെള്ളം കുത്തിയൊലിച്ച് വീടുകളിലേക്ക് എത്താതിരിക്കാന്‍ അടിയന്തരമായി ഓവുചാലുകൾ നിർമിച്ച് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.