കണ്ണൂരിലെ വിമതർക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ് - ഡി സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി
കോർപറേഷനിൽ വിമതൻമാരായി മത്സരിക്കുന്നവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്‌തതായി ഡി സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി അറിയിച്ചു.
![കണ്ണൂരിലെ വിമതർക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ് Congress takes action against rebels in Kannur കണ്ണൂരിലെ വിമതർക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ് കണ്ണൂർ ഡി സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി വിമതർക്കെതിരെ നടപടിയെടുത്ത് കോൺഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9676320-thumbnail-3x2-kannur-congress.jpg)
കണ്ണൂർ: കോർപറേഷനിൽ വിമതൻമാരായി മത്സരിക്കുന്ന സ്ഥാനാർഥികൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കോൺഗ്രസ്. ചാലാട് അമ്പത്തിനാലാം ഡിവിഷനിൽ യു.ഡി.എഫിന്‍റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പാർട്ടി നിർദേശം അവഗണിച്ച് വിമതനായി മത്സരിക്കുന്ന ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ സി പി മനോജ് കുമാറിനെയും പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് കെ. പ്രകാശനെയും, പള്ളിക്കുന്ന് നാലാം ഡിവിഷനിൽ വിമതനായി മത്സരിക്കുന്ന ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രേം പ്രകാശിനെയും, തായത്തെരു ഡിവിഷൻ വിമത സ്ഥാനാർഥി എ.പി നൗഫലിനെയും അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്‌തതായി ഡി സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി അറിയിച്ചു.