കേരളം

kerala

ETV Bharat / state

സിഒടി വധശ്രമക്കേസ്: കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് ആഗസ്റ്റ് ഒന്നിന് - കോണ്‍ഗ്രസ്

ആഗസ്റ്റ് ഒന്നിന് നടക്കുന്ന മാര്‍ച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിക്കും.

സതീശൻ പാച്ചേനി

By

Published : Jul 31, 2019, 3:44 AM IST

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 2.30ന് മാടപ്പീടികയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി നയിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എംപിമാരായ കെ സുധാകരന്‍, കെ മുരളീധരന്‍ എന്നിവര്‍ സംസാരിക്കും.

സിഒടി വധശ്രമക്കേസ്: കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച് ആഗസ്റ്റ് ഒന്നിന്

ABOUT THE AUTHOR

...view details