കേരളം

kerala

ETV Bharat / state

പീഡനക്കേസ്: കണ്ണൂർ കോർപ്പറേഷൻ യുഡിഎഫ് കൗൺസിലർ പി വി കൃഷ്‌ണകുമാർ അറസ്റ്റിൽ - പീഡന പരാതി കണ്ണൂർ

പീഡനക്കേസിൽ ഒളിവിലായിരുന്ന കണ്ണൂർ കോർപ്പറേഷൻ യുഡിഎഫ് കൗൺസിലർ പി വി കൃഷ്‌ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സഹകരണ ബാങ്കിലെ ജീവനക്കാരിയെ കൃഷ്‌ണകുമാർ പീഡിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്.

Congress councilor PV Krishnakumar arrested in Rape case  PV Krishnakumar arrest  Congress councilor PV Krishnakumar  PV Krishnakumar  Rape case Congress councilor arrest  kannur Congress councilor  kannur rape case  കണ്ണൂർ കോർപ്പറേഷൻ യുഡിഎഫ് കൗൺസിലർ  കണ്ണൂർ  യുഡിഎഫ് കൗൺസിലർ പി വി കൃഷ്‌ണകുമാ  യുഡിഎഫ് കൗൺസിലർ പീഡനക്കേസ്  പി വി കൃഷ്‌ണകുമാർ  പി വി കൃഷ്‌ണകുമാർ അറസ്റ്റിൽ  പീഡന പരാതി കണ്ണൂർ  കോൺഗ്രസ് നേതാവ് പീഡനക്കേസ്
പീഡനക്കേസ്: കണ്ണൂർ കോർപ്പറേഷൻ യുഡിഎഫ് കൗൺസിലർ പി വി കൃഷ്‌ണകുമാർ അറസ്റ്റിൽ

By

Published : Aug 10, 2022, 12:18 PM IST

Updated : Aug 10, 2022, 3:09 PM IST

കണ്ണൂർ:കണ്ണൂർ കോർപ്പറേഷൻ യുഡിഎഫ് കൗൺസിലർ പി വി കൃഷ്‌ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സഹകരണ ബാങ്കിലെ ജീവനക്കാരിയെ കൃഷ്‌ണകുമാർ പീഡിപ്പിച്ചു എന്നതാണ് കേസ്. യുവതിയുടെ പരാതിയില്‍ എടക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

കണ്ണൂർ കോർപ്പറേഷൻ യുഡിഎഫ് കൗൺസിലർ പി വി കൃഷ്‌ണകുമാർ അറസ്റ്റിൽ

തുടർന്ന് പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പിന്നീട് തിരുപ്പതിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. എടക്കാട് നിന്നുള്ള പൊലീസ് സംഘം ബെംഗളൂരുവിലെത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി കര്‍ണാടക പൊലീസും കേരള പൊലീസിനെ സഹായിച്ചു. കഴിഞ്ഞ ജൂലൈ 22നാണ് യുവതി കൃഷ്‌ണകുമാറിനെതിരെ പരാതി നൽകിയത്. ജൂലൈ 23ന് പൊലീസ് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.

പീഡന പരാതി ഉയര്‍ന്നിട്ടും ഇയാള്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും രാജിവച്ചിരുന്നില്ല. കണ്ണൂരിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷന്‍ കൂടിയായിരുന്നു പി വി കൃഷ്‌ണകുമാര്‍. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Last Updated : Aug 10, 2022, 3:09 PM IST

ABOUT THE AUTHOR

...view details