കണ്ണൂര്‍: തലശ്ശേരിയില്‍ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസ് -ലീഗ് -എസ്‌ഡിപിഐ -ജമാഅത്തെ ഇസ്ലാമി -ആർഎസ്എസ് -ബിജെപി സഖ്യം രൂപപ്പെട്ടെന്ന് തളിപ്പറമ്പ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ഗോവിന്ദൻ. എന്നാല്‍ അവരെ പരാജയപ്പെടുത്തി തലശ്ശേരിയില്‍ ഇടതുപക്ഷം വിജയം നേടുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കോണ്‍ഗ്രസിനും ബിജെപിക്കും പരാജയ ഭീതിയെന്ന് എം.വി ഗോവിന്ദൻ
ബിജെപിയുടെയും കോൺഗ്രസിന്‍റെയും പരാജയ ഭീതിയാണ് നിരവധി മണ്ഡലങ്ങളിൽ കോൺഗ്രസ് -ലീഗ് -എസ്‌ഡിപിഐ -ജമാഅത്തെ ഇസ്ലാമി -ആർഎസ്എസ് -ബിജെപി സഖ്യം രൂപപ്പെടാൻ കാരണമെന്ന് എം.വി ഗോവിന്ദന്‍.
ഇടതുമുന്നണിയുടെ മുന്നേറ്റം ബിജെപിയെയും കോൺഗ്രസിനെയും ഭീതിപ്പെടുത്തിയിട്ടുണ്ട്. ഇതാണ് നിരവധി മണ്ഡലങ്ങളിൽ കോൺഗ്രസ് -ലീഗ് -എസ്‌ഡിപിഐ -ജമാഅത്തെ ഇസ്ലാമി -ആർഎസ്എസ് -ബിജെപി സഖ്യം രൂപപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
പരസ്‌പരം യോജിച്ചും സമാന്തരമായി ഇടപെട്ടും ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള ശ്രമമാണ് ഈ കൂട്ടുകെട്ട് നടത്തുന്നത്. അവരെയൊക്കെ പരാജയപ്പെടുത്തി തലശ്ശേരിയില്‍ വിജയം നേടുമെന്നും എം.വി ഗോവിന്ദൻ തളിപ്പറമ്പിൽ പറഞ്ഞു. കേരളത്തിൽ പരമാവധി സീറ്റുകളിൽ വിജയിച്ച് എല്‍ഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.