കേരളം

kerala

ETV Bharat / state

കിയാലിലെ ഓഡിറ്റ് നിഷേധത്തിനും ക്രമക്കേടുകൾക്കും എതിരെ കോൺഗ്രസ് സമരം - Congress

ക്രമക്കേടുകളിൽ അന്വേഷണവും ഓഡിറ്റിന് അനുമതിയും പ്രഖ്യാപിക്കുന്നത് വരെ സമരം തുടരും

കിയാലിലെ ഓഡിറ്റ് നിഷേധത്തിനും ക്രമക്കേടുകൾക്കും എതിരെ കോൺഗ്രസ് സമരം

By

Published : Sep 21, 2019, 8:36 PM IST

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കിയാലിലെ ഓഡിറ്റ് നിഷേധത്തിനും ക്രമക്കേടുകൾക്കും എതിരെ കോൺഗ്രസ് സമരം തുടങ്ങി. വിമാനത്താവള ഓഫീസിന് മുന്നിലായിരുന്നു കോൺഗ്രസ് നേതാക്കൾ ബഹുജന ധർണ നടത്തിയത്. ക്രമക്കേടുകളിൽ അന്വേഷണവും ഓഡിറ്റിന് അനുമതിയും പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു. ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തുടർ സമരങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും സതീശൻ പാച്ചേനി പറഞ്ഞു. നിയമനങ്ങളിലേയും കരാറുകളിലേയും ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരാന്‍ സമരം വ്യാപിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.

കിയാലിലെ ഓഡിറ്റ് നിഷേധത്തിനും ക്രമക്കേടുകൾക്കും എതിരെ കോൺഗ്രസ് സമരം

ABOUT THE AUTHOR

...view details