കണ്ണൂരില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം - yuvamorcha march
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.
കണ്ണൂർ: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി അബ്‌ദുള്ള കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്‌തു. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സിപിഎം മാറ്റിയില്ലെങ്കിൽ അദ്ദേഹത്തെ ജനങ്ങൾ മൂലക്കിരുത്തുമെന്നും പിണറായി വിജയന്‍റെ പാർട്ടി സ്വര്‍ണക്കടത്ത് മാഫിയക്കൊപ്പമാണെന്നും അബ്‌ദുള്ള കുട്ടി ആരോപിച്ചു. പർദ്ദയിട്ടാണ് സ്വപ്‌ന രക്ഷപ്പെട്ടത്. പർദ്ദ ക്രിമിനലുകളുടെ വേഷമാക്കി മാറ്റിയിരിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാർച്ചിന് ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസൻ, യുവമോർച്ച നേതാവ് ബിജു ഏളക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.