കേരളം

kerala

ETV Bharat / state

ഉദ്‌ഘാടനം കഴിഞ്ഞിട്ട് 2 വർഷം; കണ്ണൂരിലെ കമ്പ്യൂട്ടറൈസ്‌ഡ് വെഹിക്കിള്‍ ടെസ്റ്റിങ് സ്‌റ്റേഷനിൽ ടെസ്റ്റ്‌ നടക്കുന്നില്ല - computerized vehicle testing station

പുത്തന്‍ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ കണ്ണൂരിൽ ആരംഭിച്ച ഡ്രൈവിങ് ടെസ്റ്റ് ട്രാക്കും വാഹന പരിശോധന കേന്ദ്രവും മൂന്ന് വർഷമായും തുറന്നു കൊടുത്തില്ല. ഊരാളുങ്കലും സർക്കാരും തമ്മിലെ ശീത സമരമാണ് തുറന്നുകൊടുക്കാത്തത്തിനു കാരണം ആയത്

kanjirNgad  vehicle testing station is nonfunctional in Kannur  കമ്പ്യൂട്ടറൈസ്‌ഡ് വെഹിക്കിള്‍ ടെസ്റ്റിങ് സ്‌റ്റേഷൻ  തളിപ്പറമ്പിൽ വെഹിക്കിള്‍ ടെസ്റ്റിങ്  കമ്പ്യൂട്ടറൈസ്‌ഡ് ടെസ്റ്റ് ട്രാക്ക്  ഊരാളുങ്കലും സർക്കാരും തമ്മിലെ ശീത സമരം  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ
കണ്ണൂരിലെ കമ്പ്യൂട്ടറൈസ്‌ഡ് വെഹിക്കിള്‍ ടെസ്റ്റിങ് സ്‌റ്റേഷൻ

By

Published : May 5, 2023, 2:23 PM IST

Updated : May 5, 2023, 2:31 PM IST

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സായൂജ് ഇടിവിയോട് സംസാരിക്കുന്നു

കണ്ണൂർ:കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ കമ്പ്യൂട്ടറൈസ്‌ഡ് വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷന്‍ ഉദ്‌ഘാടനം ചെയ്‌ത് രണ്ട് വർഷം കഴിഞ്ഞിട്ടും ഗ്രൗണ്ടിൽ ഇത് വരെ ടെസ്‌റ്റിംഗ് നടക്കാത്തതായി പരാതി. കാഞ്ഞിരങ്ങാട് ആണ് ആറ് കോടി രൂപ ചിലവിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഡ്രൈവിങ് ടെസ്റ്റ് ട്രാക്കും വാഹന പരിശോധന കേന്ദ്രവും ആരംഭിച്ചത്. ഊരാളുങ്കൽ സൊസൈറ്റി ആണ് പദ്ധതി ഏറ്റെടുത്തത്.

ആറ് കോടി രൂപയുടെ ചെലവിൽ 2.03 ഏക്കര്‍ ഭൂമിയിലാണ് പുതിയ കേന്ദ്രം. ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള സംവിധാനത്തോടെയാണ് ടെസ്റ്റിംഗ് സെന്‍റർ സജ്ജീകരിച്ചിരിക്കുന്നത്. ബൈക്ക് ടെസ്റ്റിനായി എട്ടിന്‍റെ ഒരു ട്രാക്കും കാറിനായി എച്ചിന് രണ്ട് ട്രാക്കും ആങ്കുലാര്‍ റിവേഴ്‌സ് പാര്‍ക്കുമാണ് കമ്പ്യൂട്ടറൈസ്‌ഡ് ടെസ്റ്റ് ട്രാക്കിലുള്ളത്.

എല്‍എംവി/ ത്രീ വീലര്‍ ടെസ്റ്റ് ട്രാക്ക്, എച്ച്എംവി ടെസ്റ്റ് ട്രാക്ക്, വെയ്റ്റിങ് ലോഞ്ചും അടങ്ങിയതാണ് കമ്പ്യൂട്ടറൈസ്‌ഡ് വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷന്‍. രാജ്യാന്തര ലൈസൻസിനു വേണ്ടിയുള്ള പ്രാഥമിക പരിശീലനമടക്കം ഒരു ദിവസം 120 പേർക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം പുതിയ ട്രാക്കിൽ ഒരുക്കിയിരുന്നു. പരീക്ഷയ്ക്കു വരുന്നവർക്കുള്ള വിശ്രമമുറി, ശുചിമുറി, കഫ്റ്റീരിയ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഇവിടെ ഉണ്ട്. 2020 ൽ അന്നത്തെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ടെസ്റ്റിംഗ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു.

കമ്പ്യൂട്ടറിന്‍റെയും ക്യാമറയുടെയും സഹായത്തോടെ ഡ്രൈവിങ് വൈദഗ്ധ്യം അളക്കുന്ന സംസ്ഥാനത്തെ എട്ടാമത്തെ കമ്പ്യൂട്ടറൈസ്‌ഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിന്‍റെയും വാഹന പരിശോധന കേന്ദ്രവുമാണ് കാഞ്ഞിരങ്ങാട് പ്രവർത്തനം ആരംഭിച്ചത്. പക്ഷെ ഇന്നേ വരെ പുതിയ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നിന്ന് ടെസ്റ്റ്‌ നടത്തിയിട്ടില്ല. സർക്കാർ കെൽട്രോണിന് നൽകേണ്ട പണം പൂർണമായും നൽകിയില്ലെന്ന കാരണത്താൽ ആണ് ഇത്. നിലവിൽ എഐ ക്യാമറ വിവാദത്തിൽ കുടുങ്ങിയ പ്രസാധിയോ കമ്പനിയാണ് ക്യാമറ പ്രവൃത്തികൾ ഏറ്റെടുത്തത്.

സാമ്പത്തികത്തിന്‍റെ പേര് പറഞ്ഞു തുറന്നു കൊടുക്കാതിരിക്കുമ്പോഴും ഇതിനകത്തെ അഴിമതികൾ ആണ് പ്രതിഷേധത്തിനു ജീവൻ വയ്പ്പിക്കുന്നത്. കൊറോണ കഴിഞ്ഞിട്ടും പദ്ധതി ജീവൻ വയ്പ്പിക്കുന്നതിനു സർക്കാർ തലത്തിലും ഒരു നടപടിയും ഉണ്ടായില്ല. മഴയും വെയിലും ഏറ്റു കമ്പ്യൂട്ടരും ക്യാമറയും നശിച്ച അവസ്ഥയിലാണ്. കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതി തുടങ്ങാതിരിക്കുമ്പോൾ പ്രസാദിയോ, കെൽട്രോൺ തുടങ്ങിയവരുടെ പ്രവർത്തികൾ കൂടിയാണ് ചോദ്യം ചെയ്യുന്നത്.

Last Updated : May 5, 2023, 2:31 PM IST

ABOUT THE AUTHOR

...view details