കണ്ണൂർ:വളം നിർമാണ യൂണിറ്റിൽ മുളകിന്‍റെ വേസ്റ്റ് കത്തിക്കുന്നതിനാൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നതായി പരാതി. തളിപ്പറമ്പ് നഗരസഭയുടെ കരിമ്പത്ത് പ്രവർത്തിക്കുന്ന ട്രാഞ്ചിങ് ഗ്രൗണ്ടിലാണ് വളം നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. പ്രദേശവാസികളിൽ ചൊറിച്ചിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നകത്.
വളം നിർമാണ യൂണിറ്റിൽ മുളക് വേസ്റ്റ് കത്തിക്കുന്നതിനാൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നതായി പരാതി - തളിപ്പറമ്പ് നഗരസഭയുടെ കരിമ്പത്ത് പ്രവർത്തിക്കുന്ന ട്രാഞ്ചിങ് ഗ്രൗണ്ട്
തളിപ്പറമ്പ് നഗരസഭയുടെ കരിമ്പത്ത് പ്രവർത്തിക്കുന്ന ട്രാഞ്ചിങ് ഗ്രൗണ്ടിലാണ് വളം നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്
കഴിഞ്ഞ ദിവസം പള്ളിയിൽ നിസ്കാരത്തിയനായി എത്തിയവർക്കും നാട്ടുകാർക്കും അടക്കം മുളക് ശരീരത്തിൽ എത്തിയ രീതിയിലുള്ള എരിച്ചിലും പുകച്ചിലും അനുഭവപ്പെട്ടിരുന്നു. തളിപ്പറമ്പ് മാർക്കറ്റിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറി, ഫ്രൂട്ട്സ് വേസ്റ്റുകളാണ് വളം നിർമിക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി ഇവിടെ ചുവന്ന മുളക് വളത്തിൽ ഉപയോഗിക്കുന്നതിനായി കത്തിക്കുന്നതാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ട്രാഞ്ചിങ് ഗ്രൗണ്ടിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്ന് സ്കൂളുകൾ, ആശുപത്രി, ഫയർ സ്റ്റേഷൻ അടക്കം പ്രവർത്തിക്കുന്നുണ്ട്. ഇനിയും ഇതേ സ്ഥിതി തുടർന്നാൽ കൂടുതൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
TAGGED:
നാട്ടുകാർ രംഗത്ത്