കണ്ണൂര്‍: തളിപ്പറമ്പിൽ നടക്കുന്ന സാന്ത്വനസ്പര്‍ശം പരാതിപരിഹാര അദാലത്തിൽ ഭർത്താവിന്‍റെ ചികിത്സ സഹായത്തിനായി എത്തിച്ചേർന്ന വായോധികയുടെ പേഴ്സ് മോഷണം പോയതായി പരാതി. ചെമ്പേരി കമ്പ്ലാരി സ്വദേശിനി ചേമ്പ്രോട്ട് പുത്തൻ പുരയിൽ മാധവിയുടെയാണ് മൊബൈൽ ഫോൺ, ആധാർ, ആരോഗ്യ ഇൻഷുറൻസ്, പണം എന്നിവ അടങ്ങിയ പേഴ്സ് മോഷണം പോയത്. കടം വാങ്ങിയ 3500 രൂപയുമായാണ് കേരള സർക്കാരിന്‍റെ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ മാധവി എത്തിയത്. ക്യുവിൽ ഉണ്ടായ തിരക്കിനിടയിലാണ് പേഴ്സ് നഷ്ടപ്പെട്ടത്.
സാന്ത്വനസ്പര്‍ശം അദാലത്തിനെത്തിയ വയോധികയുടെ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി - വയോധികയുടെ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
സാന്ത്വനസ്പര്‍ശം പരാതി പരിഹാര അദാലത്തിനെത്തിയ വയോധിക മാധവിയുടെ പേഴ്സും ആധാറും മൊബൈല്‍ഫോണും പണവും നഷ്ടപ്പെട്ടതായി പരാതി. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം.
സാന്ത്വനസ്പര്‍ശം അദാലത്തിനെത്തിയ വയോധികയുടെ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
പരാതി പരിഹരിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ മുൻപാകെ എത്തിയതോടെ ഫോണും പണവും അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടതായി മാധവി പറഞ്ഞു. ഉദ്യോഗസ്ഥർ ചേർന്ന് ഓട്ടോ വിളിച്ചാണ് മാധവിയെ നാട്ടിലെത്തിച്ചത്. കൂടാതെ വഴിചെലവിനായി അവര്‍ പണം നൽകുകയും നഷ്ടപ്പെട്ട രേഖകൾ തിരിച്ചുകിട്ടാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഭർത്താവിന്‍റെ ചികിത്സക്കായി അദാലത്തിൽ 25000 രൂപ മന്ത്രി പാസാക്കുകയും ചെയ്തിട്ടുണ്ട്.